ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും പൂക്കാട് കലാലയം മുൻ ജനറൽ സെക്രട്ടറിയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ഇ ശ്രീധരൻ മാസ്റ്റർ അന്തരിച്ചു. 77 വയസ്സാസായിരുന്നു. ചേമഞ്ചേരി യു പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. അഭയം സ്പെഷ്യൽ സ്ക്കൂൾ നിർവ്വാഹക സമിതി അംഗം, ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കോറോത്ത്കണ്ടി രാധ
മക്കൾ: ഷീജ (അധ്യാപിക, ചേമഞ്ചേരി യു പി സ്കൂൾ), സിന്ധു (അധ്യാപിക, തിരുവങ്ങൂർ ഹൈസ്ക്കൂൾ)
മരുമക്കൾ: ദിനേഷ് ബാബു, സിജിത്ത് തീരം (മമത ബേക്കറി, പൂക്കാട്)
സഹോദരങ്ങൾ: തെക്കെ വളപ്പിൽ ബാലകൃഷ്ണൻ നായർ, പരേതരായ മീനാക്ഷി അമ്മ, തെക്കെ വളപ്പിൽ ലക്ഷ്മിയമ്മ, ദേവിയമ്മ, ശ്രീമതിയമ്മ.
സംസ്ക്കാരം: ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
വൈകീട്ട് 5 മണിക്ക് പൂക്കാട് ഫ്രീഡം ഫൈറ്റേർസ് ഹാളിൽ അനുശോചനയോഗം.

Discussion about this post