കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിരുവങ്ങൂരിൽ അഞ്ച് എക്കർ തരിശു ഭൂമി കൃഷിയോഗ്യമാക്കി നാലുപേർ ചേർന്ന് ആരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ അജ്നാഫ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം ഷീല, വി കെ അബ്ദുൾ ഹാരിസ്, അതുല്യ ബൈജു, പഞ്ചായത്തംഗങ്ങളായ സുധ തടവങ്കയ്യിൽ, റസീന ഷാഫി, സി ലതിക, വിജയൻ കണ്ണഞ്ചേരി, പി ശിവദാസൻ, കൃഷി ഒഫീസർ വിദ്യ ബാബു, എന്നിവർ പങ്കെടുത്തു.
കൂടുതൽ തരിശുഭൂമി ഏറ്റെടുത്ത് കൃഷി യോഗ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് അശോകൻ കോട്ട്, കെ ജി കുറുപ്പ്, വിജയൻ കണ്ണഞ്ചേരി, ബാലു പൂക്കാട് എന്നീ കർഷകർ.
Discussion about this post