ചേമഞ്ചേരി: തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ചേമഞ്ചേരി കിഴക്കയില്‍ പ്രസീത (47) ആണ് വ്യാഴാഴ്ച വൈകീട്ട് തീവണ്ടി തട്ടി മരിച്ചത്. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് വടക്കു ഭാഗത്താണ് അപകടം ഉണ്ടായത്. പൊയില്‍ക്കാവ് ടൗണില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് തീവണ്ടി തട്ടിയത്.
പിതാവ്: പരേതനായ ബാലകൃഷ്ണന്‍ നായര്‍.
മാതാവ്: നാണി അമ്മ (മുന്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍).
ഭര്‍ത്താവ് : കിഴക്കയില്‍ ശശിധരന്‍ (വിമുക്ത ഭടന്‍)
മക്കള്‍: പൂജ, ഗുരുമിത്രന്‍ (വിദ്യാര്‍ത്ഥികള്‍)
സഹോദരങ്ങൾ: പ്രദീപന്‍, പരേതനായ വിനോദന്‍.
Discussion about this post