പയ്യോളി: നാട്യാചാര്യൻ ഗുരു പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷികത്തിൽ ശിഷ്യൻ ഇ വി ശിവജി അയനിക്കാട് നിർമിച്ച പൂർണകായ പ്രതിമയുടെ സമർപ്പണം ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കും.

ശിവജിയുടെ വീട്ടിലും നർത്തന കലാലയത്തിലുമായി നടക്കുന്ന ചടങ്ങിൽ ശിവജിയുടെ അമ്മാവനും നാട്യാചാര്യൻ്റെ ശിഷ്യ പ്രമുഖരിൽ ഒരാളും നർത്തകനും ശിൽപിയും എഴുത്തുകാരനുമായ ഇ വി ദാമു നർത്തനയ്ക്ക് പ്രതിമ സമർപ്പിക്കും.

ശിവജിയിൽ നിന്നും ഏറ്റുവാങ്ങുന്ന പ്രതിമ ഇ വി ദാമു പിന്നീട് ചേലിയ കഥകളി വിദ്യാലയത്തിന് കൈമാറും. നർത്തന കലാലയം പ്രവർത്തകർ, നാട്ടുകാർ, എരഞ്ഞി വളപ്പിൽ കുടുംബം, എന്നിവർ ചേർന്നൊരുക്കുന്ന സമർപ്പണ ചടങ്ങ് മികവാർന്ന പരിപാടിയാക്കി മാറ്റാനാണ് ശ്രമം.
Discussion about this post