ചേളന്നൂനൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പ്രചരണത്തിൻ്റെ ഭാഗമായി ചേളന്നൂർ ഗ്രാമ പഞ്ചായത്തിൽ ജല നടത്തം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ ഏഴ് വാർഡുകളിലൂടെ ഒഴുകുന്ന ഇരുമ്പോക്ക് തോട് ജനപങ്കാളിത്തത്തോടെ മെയ് 8 ന് ശുചീകരിക്കുന്നതോടെ ഗ്രാമപഞ്ചായത്തിലെ തെളിനീർ പദ്ധതിക്ക് തുടക്കമാവും. ജലനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി പി നൗഷീർ, പി കെ കവിത, അംഗങ്ങളായ എൻ രമേശൻ, ടി വത്സല, ദിനേശൻ പാലമുറ്റത്ത്, സത്യഭാമ കാക്കുകുഴിയിൽ, എ ജസീന, വി എം ഷാനി, സബിത ഫിദൽ, എൻ ജീന, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ പി രമേഷ് കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ ബിൻഷ എന്നിവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് എൽ എസ് ജി ഡി എ ഇ, തൊഴിലുറപ്പ് എ ഇ ഓവർസിയർമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുമ്പോക്ക് തോട് ശുചികരണത്തിന് മുന്നോടിയായി സർവ്വേ നടത്തിയിരുന്നു.

മെയ് 8 ന് നടക്കുന്ന ഇരുമ്പോക്ക് തോട് ശുചീകരണത്തിൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ജീവനക്കാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജനസംഘടനകൾ, റസിഡൻസ് അസോസിയേഷൻ, മതസംഘടനകൾ, ക്ലബ്ബുകൾ, കുടുംബശ്രീ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, സാക്ഷരതാ പ്രവർത്തകർ, സന്നദ്ധ സേന വളണ്ടിയർമാർ, സാംസ്ക്കാരിക പ്രവർത്തകർ, ഹരിത കർമ്മസേന എന്നിവർ പങ്കാളികളാവും.

Discussion about this post