ചെങ്ങോട്ടുകാവ്: റഷ്യ യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ട് ശ്രീ രാമാനന്ദ സ്കൂൾ യുദ്ധ വിരുദ്ധ റാലി നടത്തി. യുദ്ധത്തിനെതിരെയുള്ള പ്ലക്കാർഡുകൾ ഉയർത്തി ചെങ്ങോട്ടുകാവ് അങ്ങാടിയിൽ നടന്ന റാലിയിൽ നിരവധി രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. തുടർന്ന് നടന്ന യോഗത്തിൽ പി ടി എ പ്രസിഡൻറ് പറമ്പത്ത് ദാസൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി ബിന്ദു, ഭാഗീരഥി ടീച്ചർ, വി പ പ്രമോദ്, ടി പി കൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു.






































Discussion about this post