ഭോപ്പാൽ : ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യൻ മണ്ണിൽ. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്ന് എട്ടു ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ ക്വാറന്റൈൻ സംവിധാനത്തിലേക്ക് തുറന്നുവിട്ടത്. ഇന്ത്യയിൽ ചീറ്റയ്ക്ക്
വംശനാശം വന്നതായി 1952ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അമിത വേട്ടയാടൽമൂലമാണു ചീറ്റകൾ ഇല്ലാതായത്. 1947ലാണ് ഇന്ത്യയിലെ അവസാന ചീറ്റ ചത്തത്. ഈ വർഷം ജൂലൈ 20നു നമീബിയയുമായി കരാർ ഒപ്പുവച്ചു. അഞ്ചു പെൺചീറ്റകളും മൂന്ന് ആൺചീറ്റകളുമാണ് ഇന്ത്യയിലെത്തിയത്.
Discussion about this post