തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.വര്‍ക്കല ഇലകമണ്‍ വി.കെ.ഹൗസില്‍ പ്രണബാ(28)ണ് പിടിയിലായത്. 2018 മുതല്‍ പരിചയമുണ്ടായിരുന്ന യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
ഇവരുടെ ബന്ധം ഇരുവരുടെയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നതായും വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിനിടെ പ്രണബ് ബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയില്‍ 2021 സെപ്റ്റംബറില്‍ പോലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരെയും വിളിച്ചുവരുത്തിയിരുന്നു. രണ്ടുവര്‍ഷത്തിനകം യുവതിയുമായുള്ള വിവാഹം നടത്താമെന്ന് പോലീസിനോടു സമ്മതിക്കുകയും രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു.
Discussion about this post