പയ്യോളി: മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ മാർക്കും നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികൾ വലയുന്നു. 3 ഡോക്ടർമാർ, ഹെഡ് നഴ്സ് ഉൾപ്പെടെ 4 നഴ്സുമാർ, മറ്റൊരു ജീവനക്കാരൻ എന്നിവർക്കാണ് കോവിഡ് ബാധിച്ചത്. മറ്റൊരു നഴ്സും ജെ എച്ച് ഐയും നിരീക്ഷണത്തിലുമാണ്.
വിവിധ പനികളും കോവിഡ് ലക്ഷണങ്ങളും മറ്റു രോഗങ്ങളുമായി ദിനം പ്രതി ആയിരത്തോളം പേർ ഒപി വിഭാഗത്തിൽ എത്തുന്നുണ്ട്. ഒപി ടിക്കറ്റ് എടുക്കാനും ഡോക്ടറെ കാണിക്കാനും വിവിധ ടെസ്റ്റുകൾക്കും മരുന്നു വാങ്ങാനും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നു. അവിടെയൊന്നും തന്നെ കോവിഡ് നിയന്ത്രണങ്ങളും നിലവിലില്ല. ഡോക്ടർമാർ ക്കും നഴ്സുമാർക്കും സുരക്ഷാ സംവിധാനങ്ങളും ഇല്ല.കോവിഡ് കാലത്ത് അത്യാവശ്യം വേണ്ട മരുന്നുകളിൽ ചിലത് ഇവിടെയില്ല.
നേരത്തേയുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങളും ആർ ആർ ടിമാരുടെ സേവനങ്ങളും ഇപ്പോൾ ഇല്ല. നേരത്തേ കൃത്യമായി കോവിഡ് ടെസ്റ്റ് ഫലം അന്നന്ന് കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്നില്ല. കഴിഞ്ഞ 21 ന് നടന്ന പരിശോധനയുടെ ഫലം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവന ക്കാർ പറഞ്ഞു.
Discussion about this post