തൃശൂർ: ചാവക്കാട് ചെമ്മീൻ കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരുമനയൂർ സ്വദേശികളായ സൂര്യ (16) മുഹ്സിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘത്തിലെ രണ്ടു കുട്ടികൾ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
അഞ്ച് കുട്ടികൾ ചേർന്നു ചെമ്മീൻകെട്ടിൽ കുളിക്കാൻ ഇറങ്ങിയതാണെന്ന് നാട്ടുകാർ പറയുന്നു. മൂന്നു പേർ മുങ്ങി താഴുന്നതു കണ്ട്, മറ്റു രണ്ടു പേർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടികൂടുകയായിരുന്നു. ഇവർ എത്തിയപ്പോഴേക്കും കുട്ടികൾ പൂർണമായും മുങ്ങി താഴ്ന്നിരുന്നു. ഉടൻ ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post