കൊയിലാണ്ടി : 1950 ഫെബ്രുവരി 11ന് തമിഴ്നാട്ടിലെ സേലം ജയലിൽ നടന്ന കൂട്ടക്കൊല സ്വാതന്ത്രാനന്തര ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യയങ്ങളിൽ ഒന്നാണെന്ന് കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട് കെ വി വസന്തകുമാർ പറഞ്ഞു.
അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സേലം രക്തസാക്ഷാ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം. അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ആർ ശശി, കെ നാരായണക്കുറുപ്പ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി സ്വാഗതവും, മണ്ഡലം സെക്രട്ടറി പി കെ വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Discussion about this post