മേപ്പയ്യൂർ: ചങ്ങാതിക്കൂട്ടം മേപ്പയ്യൂരിന്റെ ആഭിമുഖ്യത്തിൽ ‘സഞ്ചാരിക്കൊപ്പം’ പരിപാടി സംഘടിപ്പിച്ചു. വേറിട്ട രീതിയിൽ യാത്രകൾ നടത്തുന്ന സഞ്ചാരികളുമായി സംവദിക്കുന്ന പരിപാടി സഞ്ചാരിയായ സാബിത്ത് സഫാരി ഉദ്ഘാടനം ചെയ്തു.
തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ച് കൊണ്ട് സൈക്കിളിൽ കേരള പര്യടനം നടത്തി ശ്രദ്ധേയനായ സാബിത്തിനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി പി കെ അബ്ദുറഹ്മാൻ പൊന്നാടയണിയിച്ചു. ചങ്ങാതിക്കൂട്ടം പ്രസിഡന്റ് കെ അരുൺ അധ്യക്ഷത വഹിച്ചു. എം പി പ്രതീഷ്, പി കെ അബ്ദുൾ കരീം, എം പി രഞ്ജിത്ത്, വിപിൻചന്ദ്ര എന്നിവർ പ്രസംഗിച്ചു.
Discussion about this post