ബംഗളൂരു : ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് ഭ്രമണപഥത്തിൽ എത്തുന്നതിന്റെ വിഡിയോ പുറത്ത്. വിക്ഷേപണ വാഹനമായ എൽ.വി.എം 3 റോക്കറ്റിൽ ഘടിപ്പിച്ച കാമറകൾ പകർത്തിയ ദൃശ്യങ്ങളാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ
കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയരുന്നത് മുതലുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ത്രസ്റ്റർ റോക്കറ്റ് വേർപ്പെടുന്നതും ക്രയോജനിക് എൻജിനിൽ നിന്ന് ചന്ദ്രയാൻ മൂന്ന് പേടകം വേർപെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതും ദൃശ്യങ്ങളുണ്ട്. ഇന്നലെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം
വിക്ഷേപണതറയിൽ നിന്ന് വിക്ഷേപണ വാഹനമായ എൽ.വി.എം 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി വിക്ഷേപിച്ചത്. എൽ.വി.എം 3 റോക്കറ്റ് ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലാണ് എത്തിച്ചത്.
വീഡിയോ കാണാം..
LVM3 M4/Chandrayaan-3:
Lift-off, tracking and onboard views pic.twitter.com/eUAFShS1jA— ISRO (@isro) July 14, 2023
Discussion about this post