തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ തിക്കോടിയുടെ ‘മൂന്നു ജയിലുകൾ’ നോവൽ ചർച്ച സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷാജി വലിയാട്ടിൽ പുസ്തകാവതരണം നടത്തി.
തുടർന്ന് നടന്ന ചർച്ചയിൽ ജെ ആർ ജ്യോതി ലക്ഷ്മി, റഷീദ് പാലേരി, അഷറഫ് പുഴക്കര, ഇ വി ഷജ്മ അനീസ് പങ്കെടുത്തു. ഗ്രന്ഥകാരൻ ചന്ദ്രശേഖരൻ തിക്കോടി മറുമൊഴി നൽകി. ചാലിൽ ബൈജു സ്വാഗതവും എം കെ കൃഷ്ണൻ നന്ദിയും പറഞ്ഞു.
Discussion about this post