തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ മാർച്ച് 20 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമായി രൂപപ്പെട്ട ചക്രവാദച്ചുഴിയാണ് നിലവിലെ മഴയ്ക്ക് പ്രധാന കാരണം.
ഇതിന് പുറമെ വടക്കൻ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാദച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ രണ്ട് പ്രതിഭാസങ്ങളുടെയും സ്വാധീനഫലമായിട്ടാണ് കേരളത്തിൽ മഴ സജീവമാകുന്നത്.
തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.





































Discussion about this post