കൊയിലാണ്ടി: ചാലോറ ധർമ്മശാസ്താ – കുട്ടിച്ചാത്തൻ ക്ഷേത്ര പുന:പ്രതിഷ്ഠയുടെ ഭാഗമായി തച്ചുശാസ്ത്ര വിദഗ്ദ്ധൻ കൊല്ലം അ ക്ലികുന്നത്ത് ശ്രീജിത്ത് ആചാരിയുടെ നേതൃത്വത്തിൽ പ്ലാവിൽ നിർമ്മിച്ച ഭഗവതിയുടെ വിഗ്രഹം ക്ഷേത്രം തന്ത്രി തന്ത്രരത്നം ബ്രഹ്മശ്രീ അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി.
ക്ഷേത്ര ഭാരവാഹികളായ എൻ സി രാമകൃഷ്ണൻ, പത്മനാഭൻ കമ്മട്ടേരി എന്നിവർ ചേർന്നാണ് കൈമാറിയത്. ക്ഷേത്ര മേൽശാന്തി ചാലോ ഇല്ലം പുരുഷോത്തമൻ നമ്പൂതിരിയും, നാട്ടുകാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Discussion about this post