ചാലക്കുടി: കഞ്ചാവ് കടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. വിമാനയാത്രക്കാരെന്ന വ്യാജേന നാലംഗ സംഘം കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവ് പിടികൂടി. രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വയനാട് മേപ്പാടി സ്വദേശി മുനീര്‍, ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് സ്വദേശി താഴത്തെകല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ കാറുകള്‍ വാടകക്ക് വിളിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേയ്ക്ക് യാത്രക്കാരെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ചാലക്കുടി കോടതി ജംങ്ഷനില്‍ വെച്ച് പുലര്‍ച്ചെയാണ് എക്സൈസ് സംഘം കാറുകള്‍ പരിശോധിച്ചത്. ഇന്റലിജന്‍സ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആന്ധ്രയിലുള്ള സംഘമാണ് കഞ്ചാവ് ഇവര്‍ക്ക് കൊയമ്പത്തൂരിലെത്തിച്ച് നല്‍കിയത്. പിടിയിലായ ഇസ്മയില്‍ കഞ്ചാവ് കടത്തിന്റെ മുഖ്യ കണ്ണിയാണ്. എക്സൈസ് ഇന്റലിജൻസും ചാലക്കുടി റെയ്ഞ്ച് സംഘവും എന്‍.എച്ച് പട്രോളിങ്ങ് സംഘവും സംയുക്തമായായിരുന്നു പരിശോധന
Discussion about this post