ചാലക്കുടി: അതിരപ്പിള്ളി അരൂർമുഴിയിൽ വിനോദസഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം ചങ്ങരക്കുളം നെല്ലിക്കൽ വീട്ടിൽ പത്മനാഭൻ്റെ മകൻ അനിൽ കുമാർ (44) ആണ് മരിച്ചത്.
മലപ്പുറം കോക്കൂർ മനക്കടവ് സമർ അബ്ദുൾ സലാം (28) പരിക്കേറ്റ് ചാലക്കുടി സെൻ്റ് ജെയിംസ് ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. നാട്ടുകാരടെയും അതിരപ്പിള്ളി പൊലീസിൻ്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post