പയ്യോളി: പയ്യോളി കടപ്പുറത്ത് ചാള ചാകര. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് തിരയോടൊപ്പം ചാള കൂട്ടമായി കരയിലേക്ക് കയറിയത്. പയ്യോളി കടപ്പുറം മുതൽ ആവിക്കൽ വരെയുള്ള ഭാഗത്താണ് ചാള കരയിലേക്ക് കയറിയത്. തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ അടിച്ചുകയറുന്നത് മണിക്കൂറുകളോളം തുടർന്നു.
വൻതോതിൽ ചാള വന്നതോടെ സമീപവാസികളെത്തി പെറുക്കിയെടുക്കാൻ തുടങ്ങി. തുടർന്ന് അടുത്ത പ്രദേശങ്ങളിൽ നിന്നും ആളുകളെത്തി തുടങ്ങിയിട്ടുണ്ട്. പള്ളിക്കര, പയ്യോളി, തിക്കോടി, അയനിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകളെത്തി. വീട്ടമ്മമാരും കുട്ടികളുമടക്കം നൂറു കണക്കിന് പേരാണ് മീൻ പെറുക്കാനെത്തുന്നത്.
പയ്യോളി ബീച്ചിലെ ഹനീഫയുടെ ശ്രദ്ധയിൽ പെട്ടതോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചാള ചാകര പ്രചരിപ്പിക്കുകയായിരുന്നു.
Discussion about this post