പയ്യോളി: നഗരസഭാ ചെയർമാനെയും ഡിവിഷൻ കൗൺസിലറേയും പ്രതിചേർത്ത് പൊലീസ് കേസ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് കേസെടുത്തത്. ചെയർമാൻ ഷഫീഖ് വടക്കയിൽ, നഗരസഭാംഗം സിജിന പൊന്ന്യാരി എന്നിവർക്കെതിരെയാണ് വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെതിരെ കേസ് എടുത്തത്.
വാർഡിലെ കളത്തിൽ മുക്ക് – കീഴൂർ റോഡ് ഉദ്ഘാടനം ലോക് ഡൗൺ ദിനത്തിൽ നടത്തിയതാണ് കേസിനിടയായത്.
സിപിഎം കീഴൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയും ,മുൻ നഗരസഭാ ചെയർപേഴ്സന്റെ ഡ്രൈവറും കൂടിയായ സി ടി ശ്രീനിവാസൻ നൽകിയ പരാതിയിലാണ് കേസ്. കീഴൂർ കളത്തിൽ മുക്ക് റോഡ് ഉദ്ഘാടനം 50 ൽ പരം ആളുകളെവച്ചു നടത്തി എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യോളി പോലീസ് കേസെടുത്തത്.ഇതു കൂടാതെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ പയ്യോളിയിലും തിക്കോടിയിലുമായി രണ്ടു കേസുകൾ കൂടിയുണ്ട്. ഇവരെ പിഴയീടാക്കി വിട്ടു.
Discussion about this post