

തുറയൂർ: ഗ്രാമ പഞ്ചായത്തിലേക്ക് ചരിത്ര ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട കെ എസ് ടി യു നേതാവ് സി എ നൗഷാദ് മാസ്റ്ററെയും സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസിൽ വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും മേലടി ഉപജില്ലാ കെ എസ് ടി യു അനുമോദിച്ചു.

അനുമോദന പരിപാടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി പി അബ്ദുൽ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തറമ്മൽ ഹമീദ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടി ടി ജമാലുദ്ദീൻ മാസ്റ്റർ, സി കെ അസീസ് മാസ്റ്റർ, സി ഇ അഷ്റഫ് മാസ്റ്റർ, യു സി വാഹിദ് മാസ്റ്റർ, നസീർ പൊടിയാടി, എ മൊയ്തീൻ മാസ്റ്റർ, യൂസഫ് മാസ്റ്റർ, ഇ കെ മുഹമമ്മദ് മാസ്റ്റർ, അഷ്റഫ് തറമ്മൽ, എ മൊയ്തീൻ മാസ്റ്റർ പ്രസംഗിച്ചു. ടി കെ നൗഷാദ് സ്വാഗതവും ഇ കെ സഹീറ നന്ദിയും പറഞ്ഞു.



Discussion about this post