തിരുവനന്തപുരം: വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സാമൂഹിക നീതി വകുപ്പ് കേരളത്തിന് അനുവദിക്കുന്ന തുക വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ലെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി എ. നാരായണസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി തുക വകമാറ്റി ചെലവഴിക്കുന്നതായി നിരവധി പരാതികള്‍ സംസ്ഥാനത്ത് നിന്ന് ലഭിക്കുന്നുണ്ട്. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.
പിന്നാക്ക ക്ഷേമ വികസനത്തിനായി കേരളത്തിന് അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് യഥാസമയം വിനിയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ നഷ്ടമാകുന്നു. പട്ടികജാതി വിഭാഗത്തിന്‍റെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ബജറ്റിലും മാറ്റിവയ്ക്കുന്നു. ഇവയൊന്നും യഥാസമയം വിനിയോഗിക്കുന്നില്ല.
സംസ്ഥാനത്തിന് അനുവദിച്ച ഫണ്ട് ഏതൊക്കെ മേഖലയില്‍ വിനിയോഗിക്കണമെന്നും ഇതുവരെയുള്ള ഫണ്ട് വിനിയോഗത്തെ സംബന്ധിച്ചും സര്‍ക്കാര്‍ തലത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി പങ്കെടുക്കാതെ ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.
ചീഫ് സെക്രട്ടറി പങ്കെടുക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കും. ഇതിനു ശേഷം ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വിശദമായ യോഗം വീണ്ടും ചേരുമെന്ന് അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് മേഖലയില്‍ എസ്‌സി, എസ്ടി വിഭാഗത്തിലുള്ളവര്‍ ഇന്നും പിന്നാക്കം നില്‍ക്കുന്നു. യുപിഎസ്‌സി പരീക്ഷയില്‍ മുന്‍പന്തിയില്‍ എത്താന്‍ സാധിക്കുന്നില്ല.
അതിനാല്‍ പിന്നാക്കം നില്‍ക്കുന്ന എസ്‌സി, എസ്ടി വിഭാഗത്തെ മുന്‍നിരയില്‍ എത്തിക്കാന്‍ നൂറ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും എ. നാരായണ സ്വാമി പറഞ്ഞു.
Discussion about this post