അലഹബാദ്: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി കേന്ദ്ര സർക്കാർ. പാൻ മസാല കമ്പനികൾക്ക് വേണ്ടി പരസ്യത്തിൽ അഭിനയിച്ച വിഷയത്തിലാണ് നോട്ടീസ് അയച്ചത്.
കോടതിയലക്ഷ്യ ഹർജിയിൽ വിശദീകരണം നൽകവേയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അലഹബാദ് ഹൈക്കോടതിയിൽ അറിയിച്ചത്. ഉന്നത പുരസ്‌കാരങ്ങൾ ലഭിച്ചിട്ടും പാൻ മസാല കമ്പനികൾക്ക് പരസ്യം നൽകുന്ന നടന്മാർക്കും പ്രമുഖർക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പ്പര്യ ഹർജിക്കിടയിലാണ് കേന്ദ്രം നോട്ടിസ് അയച്ചകാര്യം വെളിപ്പെടുത്തിയത്.
ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ ഹർജി തള്ളണമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു. കേസിൽ വാദം കേൾക്കുന്നത് ഹൈക്കോടതി 2024 മെയ് 9ലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post