തിക്കോടി: കേരള ചലച്ചിത്ര അക്കാദമി, പയ്യോളി മൊണ്ടാഷ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ദ്വിദിന ചലച്ചിത്ര ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം പു ക സ ജില്ലാ കമ്മറ്റി ഭാരവാഹി അനിൽ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ സെക്രട്ടറി ചന്ദ്രൻ മുദ്ര അദ്ധ്യക്ഷത വഹിച്ചു.

മഹമൂദ് മൂടാടി ക്യാമ്പ് അവലോകനം നിർവഹിച്ചു. ചടങ്ങിൽ ബക്കർ മേലടി സ്വാഗതവും രാമചന്ദ്രൻ തിക്കോടി നന്ദിയും പറഞ്ഞു.

പയ്യോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ രണ്ട് ദിവസങ്ങളിലായി ഓപ്പൺ ഫോറങ്ങളിൽ ചർച്ചകൾ സജീവമായി. ക്യാമ്പിൻ്റെ അവസാന ചlലച്ചിത്രം ദി പിയാനിസ്റ്റ് ൻ്റെ പ്രദർശനത്തോടെ ചലച്ചിത്ര ക്യാമ്പിന് തിരശ്ശീല വീണു.
Discussion about this post