തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണം. സ്വപ്നയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ലിഫ് ഹൗസിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിടണം.
നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോണ്‍സുല്‍ ജനറല്‍ ഇല്ലാതെ തനിച്ചും ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞത്. കോണ്‍സല്‍ ജനറല്‍ പ്രോപ്പര്‍ സാങ്ഷന്‍ ഇല്ലാതെയും മുഖ്യമന്ത്രിയുടെ വസതിയില്‍ പോയതായി സ്വപ്ന പറയുന്നു.
രാജ്ഭവനിലേക്കുള്ള ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് തെറ്റിച്ച്, രാജ് ഭവനില്‍ പോകുന്നതിന് പകരം ക്ലിഫ് ഹൗസിലേക്ക് പോയി. ഇതെല്ലാം ഗുരുതരമായ ആരോപണങ്ങളാണ്.
കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ല. മുമ്പ് ഉമ്മന്‍ചാണ്ടിയോട് സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ച പിണറായി വിജയന്‍ സ്വയം സന്നദ്ധനായി സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post