പയ്യോളി: സി സി കുഞ്ഞിരാമൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ജില്ലാതല ബാലചിത്ര രചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
വടകര മേപ്പയിൽ വള്ളിൽ ദ്യുതി ജയപാൽ ഒന്നാം സമ്മാനത്തിന് അർഹയായി. ചീനംവീട് നോർത്ത് ജെ ബി സ്കൂൾ വിദ്യാർഥിനിയാണ്.
രണ്ടാം സമ്മാനം വടകര ഡോൺ പബ്ലിക് സ്കൂൾ വിദ്യാർഥിനി ആയഞ്ചേരി തറോപ്പൊയിൽ തെക്കേ യെരോത്ത് ബി നക്ഷത്രയും, മൂന്നാം സമ്മാനം പയ്യോളി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ വിദ്യാർഥി പുറക്കാട് പടിഞ്ഞാറയിൽ ആർണവ് അഭിലാഷ് ജി നായരും കരസ്ഥമാക്കി.
പ്രശസ്ത ചിത്രകാരൻ ആർടിസ്റ്റ് മദനൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ജഡ്ജിംഗ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.
വടകര ചെമ്മരത്തൂർ തെക്കെ പറമ്പത്ത് കെ പി ആയിഷ മിൻഹ, മേപ്പയൂർ കുട്ടോത്ത് വീട്ടുവനക്കണ്ടി ദേവനന്ദ ശ്രീകാന്ത്, മടപ്പള്ളി കോളേജ് പറമ്പത്ത് പി റിതിക്, കൊയിലാണ്ടി എടക്കുളം മടക്കര പാർവണ രാജേഷ്, കൊയിലാണ്ടി മേലൂർ പറമ്പിൽ ആർ എസ് ശീതൾ,
ഇരിങ്ങത്ത് കിഴക്കയിൽ വളപ്പിൽ നിയാലക്ഷ്മി, വടകര ഓർക്കാട്ടേരി ആവണി വെക്കോട്, ഓർക്കാട്ടേരി വിനായക മുക്കത്ത്, വടകര നട്ട്സ്ട്രീറ്റ് കെ കെ ഹരിനാരായണൻ, മണിയൂർ മുതുവന ചെറിയ പുരക്കണ്ടി മീത്തൽ വി എസ് നവതേജ്, മുക്കാളി ചോമ്പാല മേമ്പറത്ത് ദീപക് സജീവൻ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി.
വിജയികൾക്ക്, എം പി കുഞ്ഞിരാമൻ്റെ സ്മരണയ്ക്കായി അരപ്പവൻ സ്വർണമെഡൽ ഒന്നാം സമ്മാനമായി നൽകും. രണ്ടാം സമ്മാനമായി എം ടി ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി കാൽ പവൻ സ്വർണമെഡലും, മൂന്നാം സമ്മാനമായി എടയരാട്ട് കുഞ്ഞിക്കണ്ണൻ സ്മാരക ഒരു ഗ്രാം സ്വർണമെഡലും സമ്മാനിക്കും.
പയ്യോളിയിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. നവം. 6 ന് തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിൽ വെച്ചാണ് ജില്ലാതല വാട്ടർ കളർ ബാല ചിത്രരചനാ മത്സരം നടന്നത്.
Discussion about this post