

പയ്യോളി: മാതാപിതാക്കളുടെ കൈകളിൽ തൂങ്ങി കളിച്ചും ചിരിച്ചും അവരെത്തി. പ്രത്യേകമൊരുക്കിയ ഹാളിലേക്കെത്തിയ കുട്ടികൾക്ക് വരയ്ക്കുവാനുള്ള പേപ്പർ ലഭിച്ചതോടെ മറ്റെല്ലാം അവർ മറന്നു. കുരുന്നു വിരലുകൾ കൊണ്ടവർ വർണങ്ങളിൽ മായാജാലം തീർത്തു.

രണ്ടു മണിക്കൂർ കൊണ്ട് സുന്ദര ചിത്രങ്ങളാണവർ ക്യാൻവാസിലേക്ക് പകർത്തിയത്.
വർണങ്ങളുടെ മാരിവില്ല് വിതറി കുരുന്നു ഭാവനകൾ അഴകു വിടർത്തിയ, സി സി കുഞ്ഞിരാമൻ ഫൗണ്ടേഷൻ, പയ്യോളി തിക്കോടിയൻ സ്മാരക ഗവ.വി എച്ച് എസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജില്ലാ തല ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി.

രക്ഷിതാക്കളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് മത്സരത്തിനെത്തിയത്.
പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.

തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, പയ്യോളി മുൻസിപാലിറ്റി വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ, പയ്യോളി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദൻ, തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കരോളി, പി ടി രാഘവൻ, കലേഷ് വടകര പ്രസംഗിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി കെ പി ഗിരീഷ് കുമാർ സ്വാഗതവും പി ടി രമേശൻ നന്ദിയും പറഞ്ഞു.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
ആൻസി ബിജു കിഴുർ
ആൻസി ബിജു കിഴുർ









Discussion about this post