കോഴിക്കോട്: പോലീസുകാരെ ആക്രമിച്ച പ്രതി പിടിയിലായി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയ്ക്ക് സമീപം വെച്ച് പോലീസുകാരെ ആക്രമിച്ച കാരപ്പറമ്പ്
പുഴവക്കത്ത് ഷൻഫാ മൻസിലിൽ ഷഹൻഷാ (37) യെയാണ് വെള്ളയിൽ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബീച്ച് ആശുപത്രി പരിസരത്ത് വച്ച് ഡൻസാഫ് അംഗങ്ങളായ എസ് ഐ മനോജ്, സി പി ഒ അഭിജിത്ത് എന്നിവരെ ആക്രമിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗം തടയുന്നതിന്റെ ഭാഗമായുള്ള ഡ്യൂട്ടിക്കിടയിൽ ലഹരി കേസുകളിൽ ഉൾപ്പെട്ട പ്രതിയോട് മാറിപ്പോകാൻ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയത്.
വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എസ് ഐ സജീ ഷിനോബ്, എസ് സി പി ഒ ദീപു, സി പി ഒ രാഗേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Discussion about this post