വടകര: ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കാര്‍ ഡ്രൈവര്‍ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസില്‍ ജുബിന്‍ (38), യാത്രക്കാരന് ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നു വരുന്ന കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാറില്‍ കുടുങ്ങിയ ആളെ വടകര അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറില്‍ നിന്ന് തെറിച്ചുവീണ രണ്ടാമത്തെയാളും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചോമ്പാല പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി. അമേരിക്കയില്‍ നിന്ന് വരികയായിരുന്ന ഷിജിലിനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടുക്കൊണ്ടുവരികയായിരുന്നു ജുബിന്‍. ഇരുവരുടേയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ കാർ പൂര്‍ണമായും തകര്‍ന്നു.
Discussion about this post