കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ ബൈക്ക് റേസിങ്ങിനിടെ അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തെ ഹയര്‍സെക്കന്‍ഡറിയിലെ കുട്ടികളുടെ സെന്‍ഡ്ഓഫ് ആഘോഷത്തിനിടെയാണ് കാര്‍ ബൈക്കില്‍ ഇടിച്ച് തെറിപ്പിച്ചത്.
സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് കേസ് എടുത്തു. രണ്ടുവാഹനങ്ങള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
ലൈസന്‍സ് ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കും, കൂടാതെ 25,000 രൂപ പിഴ ഈടാക്കും. ഈ കുട്ടികള്‍ക്ക് 25 വയസുവരെ ലൈസന്‍സ് നല്‍കില്ലെന്നും ആര്‍ടിഒ അറിയിച്ചു.
Discussion about this post