പഴനി : മധുരയിൽ കാറോടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതംമൂലം മരിച്ചു. കാർ എതിരെവന്ന സ്കൂട്ടറിലിടിച്ച് ഒരാൾ മരിക്കയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു
മധുര സിക്കന്തർ ചാവടിയിൽ ഗ്യാസ് ഏജൻസി നടത്തുന്ന സെന്തിൽകുമാറാണ് (45) കാറോടിച്ചിരുന്ന സമയത്ത് ഹൃദയാഘാതത്താൽ മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന കാറിടിച്ചാണ് സ്കൂട്ടറോടിച്ചിരുന്ന ആണയൂരിലെ സിനിമാ തിയേറ്റർ തൊഴിലാളി ശങ്കർ (47) മരിച്ചത്. ഭാര്യ നാഗലക്ഷ്മിക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ചരാത്രി എട്ടുമണിക്കായിരുന്നു സംഭവം. സെന്തിൽകുമാർ സിക്കന്തർ ചാവടിയിൽനിന്നും മധുര ഫാത്തിമകോളേജ് ഭാഗത്തേക്ക് പോകുന്നതിനിടെ മധുര കൂടൽ നഗർ ഭാഗത്തുള്ള പാലത്തിൽവെച്ചാണ് നെഞ്ചുവേദനഅനുഭവപ്പെട്ട് മരിച്ചതെന്ന് പറയുന്നു.
Discussion about this post