ആലപ്പുഴ: കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഏഴുവയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ രണ്ട് പേര് മരിച്ചു.നാലുപേര്‍ക്ക് പരിക്ക്.നുറനാട് മാമൂട് അന്‍ഷാദ് മന്‍സിലില്‍ ജലീലിന്റെ മകള്‍ നസ്രിയ(7) ജലീലിന്റെ ഭാര്യാ സഹോദരി മാമൂട് പാലവിള കിഴക്കേതില്‍ മിനി (40) എന്നിവരാണ് മരിച്ചത്. ജലീല്‍ (45) ഭാര്യ സുനിത (40), സുനിതയുടെ പിതാവ് അബ്ദുല്‍ അസീസ് (65) മാതാവ് നബീസ (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച 3.30 ഓടെ പുറക്കാട് പുന്തല ജംഗ്ഷന് സമീപമായിരുന്നു അപകടം.വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കുടുംബസമേതം പുന്തലയില്‍ കടല്‍ക്കാഴ്ച കാണാനെത്തിയതായിരുന്നു .വീട്ടിലേക്ക് മടങ്ങാന്‍ ദേശിയപാതയോരത്ത് നില്‍ക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സിലും അതുവഴിവന്ന വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരുടെ വാഹനത്തിലുമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
Discussion about this post