പയ്യോളി: അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്ക്. ദേശീയ പാതയിൽ ഇരിങ്ങലിനും അയനിക്കാട് കളരിപ്പടി സ്റ്റോപ്പിനുമിടയിൽ ഫേമസ് ബേക്കറിക്ക് മുന്നിലാണ് അപകടമുണ്ടായത്. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തു നിന്നും കാസർഗോഡേക്ക് പോവുകയായിരുന്ന KL X 5484 കാറാണ് അപകടത്തിൽ പെട്ടത്.അമിത വേഗതയിലെത്തിയ കാർ ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഉണ്ടാക്കിയ ഓവുചാലിലേക്ക്ക് ഇടിച്ചിറങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേരെയും ആശുപത്രിലേക്ക് കൊണ്ടുപോയി.അപകടം നടന്നയുടൻ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി.
Discussion about this post