
തിക്കോടി: ലഹരിക്കെതിരെ ബോധവൽക്കരണങ്ങളും നിയമ നടപടികളും ത്വരിതഗതിയിൽ നടന്നുവരുന്ന ഇക്കാലത്ത് പാലൂരിൽ നടന്ന പോലീസ് ഇടപെടൽ നമ്മുടെയൊക്കെ മനസ്സിൽ സൃഷ്ടിച്ചത്, അധികാരികളുടെ സമയോചിത ഇടപെടലിന് ഐക്യദാർഢ്യവും നന്ദിയുമൊക്കെയായിരുന്നു. എന്നാൽ ഈ കേസിനെക്കുറിച്ച് സ്റ്റേഷനിൽ അന്വേഷിച്ച് ലഭിച്ച അറിവുകൾ ദുരൂഹങ്ങളാണെന്ന് മൂടാടി ഗ്രാമപഞ്ചായത്തംഗം എ വി ഉസ്ന ആരോപിച്ചു.

ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തതായാണ് നാട്ടിൽ പ്രചരിക്കുന്നതെങ്കിലും അത്തരത്തിലുള്ള കേസുകളൊന്നും തന്നെ ചാർജ്ജു ചെയ്യപ്പെട്ടിട്ടില്ല, കൂടാതെ കസ്റ്റഡിയിലെടുത്തു എന്ന് നമ്മൾ കരുതിയ ആളുകളൊന്നും പ്രതികളായിട്ടുമില്ല. ഇരകളായ രണ്ട് വിദ്യാർത്ഥികൾക്കെതിരെ മാത്രമാണ് കേസ് ചാർജ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് വളരെ വളരെ ദുരൂഹമാണ്.

അതിന്റെ നിജസ്ഥിതി അറിയാൻ നാട്ടുകാർക്ക് അവകാശമുണ്ട് ഏതെങ്കിലും രണ്ട് കുട്ടികളെ ബലിയാടാക്കി വമ്പൻ റാക്കറ്റുകൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുതെന്നും അവർ പറഞ്ഞു.

പാലൂരിൽ വെച്ച് കഞ്ചാവ് വില്പന നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പിഞ്ചു കുട്ടികളെ വഴിതെറ്റിക്കുന്നവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരാൻ പോലീസ് അധികാരികൾ തയ്യാറാകണമെന്നും മൂടാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം എ വി ഉസ്ന ആവശ്യപ്പെട്ടു.

Discussion about this post