തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് തയ്യാറാണ് എല്ലാം സെറ്റാണെന്നും അദ്ദേഹം ഗുരുവായൂരിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ വൈകിയതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും താമസം ഉണ്ടാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.എംപിമാർ മത്സരിക്കണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല.
പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരൻ ഡൽഹിയിൽ വരും. പ്രശ്നങ്ങൾ ഒന്നുമില്ലെന്നും യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.


































Discussion about this post