ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.
ഹർപ്രീത് സിങ്, ജസ്പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്. 21നും 24 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരെന്നാണ് റിപ്പോർട്ട്. രണ്ട് പേർക്ക് പരിക്കേറ്റു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണർ അജയ് ബിസാരിയ ആണ് അപകടവിവരം അറിയിച്ചത്.
ഇന്നലെ പുലര്‍ച്ചെ 3:45 ഓടെ ഹൈവേ 401ൽ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
Discussion about this post