പയ്യോളി: നഗരസഭ, കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് മിസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കിടയിലെ മന്ത് രോഗം, മലമ്പനി തുടങ്ങിയ രോഗ നിർണയത്തിനായി രാത്രി കാല രക്ത പരിശോധന നടത്തി. തച്ചൻകുന്ന് രജിസ്ട്രാർ ഓഫീസിനടുത്തും പയ്യോളി പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ചുമാണ് രാത്രി കാല രക്ത പരിശോധന കേമ്പ് നടത്തിയത്.

പത്തൊമ്പതാം ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ. അഷ്ന അശോക്, ജെ എച്ച് ഐ സതീശൻ, ജെ എച്ച് ഐ വിജില പ്രസംഗിച്ചു.





































Discussion about this post