തിരുവനന്തപുരം:ജന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ അധ്യാപകരെ ടിച്ചര്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവായി. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാന്‍ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്. ഈ നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കുന്നതിന് ആവശ്യമായ നടപടി
സ്വികരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി.ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുടെ ഡിവിഷന് ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവസമൂഹ നിര്‍മ്മിതിക്ക് നേതൃത്വം നല്‍കുന്നവരും നന്മയുളള ലോകത്തെ സൃഷ്ടിക്കുന്നവരുമാണ് ടീച്ചര്മാര്. അതിനാല്‍ സര്,
മാഡം തുടങ്ങിയ ഒരു പദവും ടിച്ചര്‍ പദത്തിനോ അതിന്റെ സങ്കല്‍പ്പത്തിനോ തുല്യമാകുന്നില്ല.ടിച്ചര്‍ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിര്‍ത്താനും, കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്നേഹാര്‍ദ്രമായ ഒരു സുരക്ഷിതത്വം കൂട്ടികള്‍ക്ക് അനുഭവിക്കാനും കഴിയും. കൂട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും
സ്നേഹപൂര്‍ണമായ ഇടപെടലിലൂടെ ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദനം നല്‍കാനും എല്ലാ ടീച്ചര്‍മാരും സേവന സന്നദ്ധരായി മാറണമെന്നും കമ്മീഷന്
കൂട്ടിച്ചേർത്തു.ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മീഷനുകള്‍ ആക്കിലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മീഷന് ശുപാര്‍ശകള്‍ പുറപ്പെടുവിച്ചത്. ശുപാര്ശയിന്മേല് സ്വികരിച്ച നടപടി റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം ലഭ്യമാക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
Discussion about this post