കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിനായി ഇരിങ്ങൽ ബ്രാഞ്ച് കനാലിൽ മരളൂർ ഭാഗത്ത് കനാൽ മണ്ണിട്ട് മൂടിയത് കാരണം കനാൽ ജലം ലഭിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാനാണ് കനാൽ മണ്ണിട്ട് മൂടിയത്. വെള്ളം തുറന്നു വിടുന്നതിൻ്റെ ഭാഗമായി കനാൽ വൃത്തിയാക്കി കഴിഞ്ഞെങ്കിലും ഈ ഭാഗത്തെ മണ്ണ് നീക്കിയില്ലെങ്കിൽ മരളൂർ, വെള്ളറക്കാട് പ്രദേശങ്ങൾ കടുത്ത വരൾച്ചയിലാകും. കനാൽ ജലമാണ് ഈ പ്രദേശത്ത് വേനൽക്കാലത്ത് കിണറിലെ വെള്ളത്തിൻ്റെ അളവ് കുറയാതെ നിൽക്കുന്നതിന് കാരണം. ബദൽ സംവിധാനം ഏർപ്പെടുത്തി കനാൽ തുറന്നു വിടണമെന്ന് മരളൂർ ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു.
Discussion about this post