പയ്യോളി: സ്റ്റാൻ്റിലേക്ക് ബസ് പ്രവേശിക്കുന്നതിനിടെ സ്കൂട്ടർ യാത്രികൻ അപകടത്തിൽ പെട്ടു. അമിതവേഗതയിൽ വന്ന കെ എസ് ആർ ടി സി ബസ്സിനടിയിൽ പെടുകയായിരുന്നു സ്കൂട്ടർ. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണതിനാൽ നിസ്സാര പരിക്കുകളോടെ സ്കൂട്ടർ യാത്രികൻ രക്ഷപ്പെടുകയായിരുന്നു.
മണിയൂർ സ്വദേശി അഡ്വ. ഷഹാൻ ആണ് അപകടത്തിൽ പെട്ടത്.ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം.
Discussion about this post