തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മുഖ്യമന്ത്രിയെ അറിയച്ചതായും അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ നടപടിയിലേക്ക് കടക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിരിക്കുന്നത്.
രണ്ടര കിലോമീറ്റർ ദൂരത്തിനുള്ള മിനിമം ചാർജ് എട്ട് രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണ് കമ്മിഷന്‍റെ ശുപാര്‍ശ. ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കിയേക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് അഞ്ച് രൂപയായി കൂട്ടും. നിലവിൽ ഒന്നര കിലോമീറ്ററിന് ഒരു രൂപയും അഞ്ച് കിലോമീറ്ററിന് രണ്ടു രൂപയുമാണ് വിദ്യാർഥികളുടെ നിരക്ക്.
Discussion about this post