കോട്ടയം: കോട്ടയം,എറണാകുളം റൂട്ടിൽ സ്വകാര്യബസ് മിന്നൽ പണിമുടക്ക്. തലയോലപ്പറമ്പിൽ ഡ്രൈവറെ വിദ്യാർഥികൾ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
മർദനത്തിൽ കടുത്തുരുത്തി സ്വദേശി രഞ്ജുവിന് പരിക്കേറ്റു. രഞ്ജുവിന്റെ മൂക്കിന്റെ പാലം തകർന്നു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളെ ബസിൽ കയറ്റാത്തതിൽ പ്രതിഷേധിച്ചായിരുന്നു മർദനം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായി.
Discussion about this post