പയ്യോളി: സ്വകാര്യ ബസ്സുകളുടെ അമിത വേഗതമൂലം സംഭവിക്കുന്ന അപകടങ്ങൾ തുടർക്കഥയാവുന്നു. ഇന്ന് ശനിയാഴ്ച വൈകീട്ട് 4 മണിയോട് കൂടി പയ്യോളി പേരാമ്പ്ര റോഡിൽ ഡെൽറ്റ ട്രേഡേഴ്സിന് മുൻ വശത്ത് റോഡരികിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകളും കടയിലെ വിൽപ്പന സാധനങ്ങളും ഇടിച്ച് തെറുപ്പിച്ച് ചീറിപ്പാഞ്ഞ പേരാമ്പ്ര വടകര ബസ്സിന്റെ
വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. പേരാമ്പ്രയിൽ നിന്ന് പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ 56 സി 9326 റയാൻ ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായത് എന്ന് ദൃക് സാക്ഷികൾ പറയുന്നു. നഗര പരിധിയിൽ എത്തുമ്പോൾ വേഗത കുറച്ച് ട്രാഫിക് നിയമങ്ങൾ പാലിക്കണം എന്ന
നിയമങ്ങളൊന്നും പലപ്പോഴും ബസ് ഡ്രൈവർമാർക്ക് ബാധകമല്ല എന്നതാണ് അവസ്ഥ. വലിപ്പം കൂടിയ വാഹനം ചീറിപ്പാഞ്ഞ് വരുമ്പോൾ ചെറിയ വണ്ടികളൊക്കെ ജീവൻ ഭയന്ന് മാറി നിൽക്കും എന്നധൈര്യമാണ് ബസ് ഡ്രൈവർമാർ പലപ്പോഴും ഇത്തരം ധിക്കാരം കാണിക്കാൻ മുതിരുന്നത്.
നാഷണൽ ഹൈവേ വികസനനത്തിന്റെ ഭാഗമായി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ പോലും സ്വകാര്യ ബസ് ഡ്രൈവർമാർ റോഡുകളിൽ കാണിക്കുന്ന അഭ്യാസ പ്രകടനങ്ങൾക്ക് മേൽ നിയമ പാലകർ പലപ്പോഴും കണ്ണടയ്ക്കുന്നതാണ് ഇത്തരം പ്രവണതകൾ കൂടാൻ കാരണമാവുന്നത്.
സ്വകാര്യ ബസ് ബൈക്കുകൾ ഇടിച്ച് തെറുപ്പിക്കുന്ന വീഡിയോ കാണാം
Discussion about this post