തിരുവനന്തപുരം: ബസ് ചാർജ് വർധനയ്ക്ക് അനുമതി. എൽ ഡി എഫ് യോഗത്തിലാണ് തീരുമാനമായത്. പുതിയ നിരക്ക് സർക്കാർ തീരുമാനിക്കും. മിനിമം ചാർജ് 10 രൂപയാക്കിയാണ് വർധിച്ചത്.
ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിന്റെതാണ് തീരുമാനം. അതേസമയം വിദ്യാർത്ഥികളുടെ കൺസഷനിൽ മാറ്റമില്ല. ഇതോടെ വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് 2 രൂപയായി തുടരും.
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. വിദ്യാർത്ഥികളുടെ നിരക്ക് 6 രുപയക്കണം, മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് 1 രൂപ 10 പൈസ വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ബസ് ഉടമകൾ മുന്നോട്ട് വച്ചത്.
Discussion about this post