തിരുവനന്തപുരം: ബസുടമകളുടെ ആവശ്യം ന്യായമാണെന്നും സംസ്ഥാനത്തെ ബസ് യാത്രാനിരക്കു വർധിപ്പിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. എത്രത്തോളം വർധന വേണ്ടിവരുമെന്നു ചർച്ച ചെയ്തുതീരുമാനിക്കുമെന്നും സൂക്ഷ്മതയോടെ മാത്രമേ നടപ്പിൽ വരുത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ചാർജ് വർധിപ്പിക്കേണ്ടത് സ്വകാര്യ ബസുകളേക്കാൾ കെ എസ് ആർ ടി സിയുടെ ആവശ്യമാണ്. വിദ്യാർഥികളുടെ കൺസഷൻ അവർക്ക് തന്നെ നാണക്കേടാണെന്നാണ് അവർ പറയുന്നത്. പലരും അഞ്ചു രൂപ നൽകിയാൽ ബാക്കി വാങ്ങാറില്ല. വിദ്യാർഥികളെ കയറ്റാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
Discussion about this post