കണ്ണൂർ : ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ തോട്ടടയിലാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടമുണ്ടായത് പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഭൂരിഭാഗം ആളുകള്‍ക്കും വയറിലാണ് പരിക്കേറ്റത്. മണിപ്പാലിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ചരക്ക് ലോറി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു.
Discussion about this post