തൃശൂര്‍: വടക്കഞ്ചേരി ബസ്സപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഹാജരായി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലൈന്‍ ട്രാഫിക് സംവിധാനം ഉടന്‍ നടപ്പാക്കണമെന്നും ഗതാഗത നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ഡ്രൈവര്‍മാരുടെ അശ്രദ്ധ കണ്ടില്ലെന്ന് നടിക്കാനാവില്ല. റോഡില്‍ ഇനി ചോര വീഴരുത്. വേറെ എവിടെയാണ് ഇത്രയധികം നിയമലംഘനങ്ങള്‍ നടക്കുന്നത്? ട്രാഫിക് നിയമലംഘനം അറിയിക്കാന്‍ വാട്സ്ആപ്പ് നമ്പര്‍ വേണം. ലൈന്‍ ട്രാഫിക്കിനെ കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് ലൈന്‍ ട്രാഫിക്ക് ഉടന്‍ നടപ്പിലാക്കണം. ഇതൊരു പുതിയ തുടക്കമാണ്.
അത് എങ്ങനെ വരുമെന്ന് കാത്തിരുന്ന് കാണാം. ഷൊര്‍ണൂര്‍ പാലക്കാട് കുന്നംകുളം തൃശൂര്‍ എന്നീ റൂട്ടുകളില്‍ ബസ്സുകള്‍ ചീറിപ്പായുകയാണ്. ഇതിന് എന്താണ് നടപടിയെന്ന് കോടതി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് ചോദിച്ചു.വെള്ളിയാഴ്ച മാത്രം 96 ബസ്സുകള്‍ക്കെതിരേ നടപടിയെടുത്തതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏഴ് മാസമായി അപകടങ്ങളുടെ തോത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എസ്. ശ്രീജിത്ത് വ്യക്തമാക്കി.
Discussion about this post