പയ്യോളി: അടച്ചിട്ട വീട്ടിൽ പൂട്ട് തകർത്ത് അകത്ത് കടന്ന് മോഷ്ടാവ് സ്വർണം കവർന്നു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം ‘റഫ’യിൽ വഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് വൈകീട്ട് ആറിനും7നും ഇടയിലാണ് സംഭവം.
വൈകീട്ട് 6 ന് വഹാബും കുടുംബവും നോമ്പുതുറ ചടങ്ങിനായി മൂരാട് ബന്ധുവീട്ടിൽ പോയ സമയത്താണ് കവർച്ച നടന്നത്. ചടങ്ങ് കഴിഞ്ഞ് രാത്രി 7.ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്.
അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മറ്റു വാതിലുകളുടെ പൂട്ടും തകർത്തു. തുടർന്ന്, കിടപ്പുമുറിയിൽ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണ ലോക്കറ്റ് കവരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പോലീസിൽ പരാതി നൽകി.



































Discussion about this post