കോഴിക്കോട്: ബൈക്ക് മോഷണകേസ് പ്രതി പിടിയിലായി. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയ കേസിലെ പ്രതി കുന്ദമംഗലം പിലാശ്ശേരി കയ്യുത്തി ആലുങ്ങൽ വീട്ടില്‍ അജയ് എന്ന ബണ്ടിചോര്‍ (23) നെയാണ് കുന്ദമംഗലം പോലീസും, സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ഫെബ്രുവരി 20 ന് രാത്രി കുന്ദമംഗലം സ്വദേശി മുഹമ്മദ് ഷാഫി വീട്ടുമുറ്റത്ത് നിർക്കിയിട്ട ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന്, യുവാവിന്റെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേയാണ് ഇയാൾ പിടിയിലായത്. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നും പ്രതിയെ കുറിച്ച് മനസ്സിലാക്കുകയും കുമ്മങ്കോട്ട് താഴത്തെ പ്രതിയുടെ ബന്ധു വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ബൈക്ക് പോലീസ് കണ്ടെടുത്തു. പ്രതിയ്ക്ക് കൊടുവള്ളി, കറുകച്ചാല്‍, കുന്ദമംഗലം, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ബാലുശ്ശേരി, കാക്കൂര്‍ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് വില്‍പ്പനക്കായി കൈവശം വെച്ചതിനും, പൊതുജന ശല്യത്തിനും നിരവധി മോഷണ കേസുകളും നിലവിലുണ്ട്. കൊടുവള്ളിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ജാമ്യത്തിലാണിയാൾ.
മോഷണത്തിലൂടെ ലഭിക്കുന്ന പണം പ്രതി ലഹരി ഉപയോഗത്തിനും ചൂതാട്ടത്തിനും വേണ്ടിയാണ് ചിലവഴിച്ചിരുന്നത്. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ബാലു കെ അജിത്ത്, വേണുഗോപാല്‍,എസ് സി പി ഒ വിജേഷ്, സി പി ഒ അരവിന്ദന്‍, ഹോം ഗാര്‍ഡ് രാജേഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ അനീഷ് മൂസ്സന്‍ വീട്, ഹാദില്‍ കുന്നുമ്മല്‍, ജിനേഷ് ചൂലൂര്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.




































Discussion about this post