കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടനമ്പര്‍ ക്രമക്കേട് അന്വേഷണം ജില്ലാക്രൈംബ്രാഞ്ചിന് കൈമാറി. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു നിലവില്‍ കേസ് അന്വേഷണം.

എന്നാല്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതിനാല്‍ വിജിലന്‍സോ മറ്റ് ഏജന്‍സിയോ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പതിനാറംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. നിലവില്‍ കസ്റ്റഡിയില്‍ വാങ്ങിയ നാല് പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് കോര്‍പ്പറേഷനില്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വന്‍ തട്ടിപ്പാണ് കോര്‍പറേഷനില്‍ നടന്നത്. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്.

സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിര്‍മ്മാണം, ഐ ടി വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.




































Discussion about this post